വെറും നിലത്ത് ചടഞ്ഞിരുന്ന് വേലന്മാര്‍ കളം വരക്കുന്നത് നോക്കി ഇരുന്നു കണ്ണ് കഴക്കാന്‍ തുടങ്ങിയിരിക്കുന്നു.എന്നാലും ചെറിയ അരിപ്പ പോലെ ആക്കിയ ചിരട്ടകളില്‍ കൂടി ധൃത  ഗതിയില്‍ മഞ്ഞള്‍ പൊടിയും അരിപ്പോ ടിയും വാക പച്ചയും ചുറ്റി പിണഞ്ഞ നാഗങ്ങളും ആന മയില്‍ ഒട്ടകങ്ങളും എല്ലാം ആയി മാറുന്ന മനോഹര കാഴ്ച ഇമ വെട്ടികൂടി മറയാതിരിക്കാന്‍ ശ്രദ്ധിച്ചു അങ്ങനെ ഇരിക്കുമ്പോഴുംതല മൂത്ത വേലന്‍ കരവിരുതോടെ
 നെയ്യുന്ന തത്തമ്മ കളില്‍ അവളുടെ കണ്ണുകള്‍ കൊതിയോടെ ഉടക്കി .കളത്തിന്റെ മേല്‍ വശത്ത് തൂക്കി ഇട്ടിരിക്കുന്ന കുരുത്തോ ലകള്‍ക്ക് നടുവിലും നാല് മൂലയിലും കുരുത്തോല കൊണ്ട് തന്നെ ഉണ്ടാക്കുന്ന തത്തമ്മ കള്‍ ഓര്‍മവച്ച നാള്‍ തൊട്ടേ അവളെ മോഹിപ്പിക്കുന്നതും കിട്ടാത്ത കല്‍ക്കണ്ടതിന്റെ കാഠിന്യവും ആയിരുന്നു. കളമെഴുത്ത് പാട്ട് ഏടത്തി അനിയത്തിമാരുടെ താവഴികള്‍ ഒരുമിച്ചു നടത്തുന്നതായിട്ടും ,ഏടത്തിയുടെ ആള്‍ക്കാരുടെ മേല്‍ ക്കോ യ്മ  കാരണമാകും കളമെഴുത്ത് പാട്ടിന്റെ പിറ്റേന്ന് കുട്ടികളുടെ കയില്‍ വരുന്ന ഈ തത്തമ്മ കള്‍ അതും നടുവിലുള്ള വലുതു ഒരു തവണ കൂടി തനിക്ക് കിട്ടാതെ പോകുന്നത് എന്ന് അവള്‍ സങ്കടത്തോടെ ഓര്‍ത്തു. 

ഇത്തവണ ഒരെണ്ണം ഞാന്‍ അത് സ്വന്തമാക്കും അതിനു വേണ്ടി രാത്രി നടക്കുന്ന വീര ഭദ്രന്റെ കളവുംഅത് കഴിഞ്ഞുളളഅവസാന കളമായ കുലയന്‍റെ കളവും കഴിഞ്ഞു തത്ത മ്മ യെയും കൊണ്ടേ പോകു എന്ന് അവള്‍ മനസ്സില്‍ വീണ്ടും ആവര്ത്തിച്ചു കാല്‍ നീട്ടി ഇരുന്നു. കുരുത്തോല കെട്ടലും കളം വരയുടെ അവസാന മിനുക്കു പണി യും കഴിഞ്ഞു കോമരം കുളികഴിഞ്ഞെത്തി. വേലന്മാരുടെ പാട്ട് ശിവന്റെ വിലക്ക് കേള്‍ക്കാതെ സതി ദക്ഷ യാഗത്തിന് പുറപ്പെടുന്ന വരെയെത്തി. ആരേം മോഹിപ്പിക്കുന്ന സുന്ദരിയായി ഭൂത ഗണങ്ങളുടെകൂടെ ആശയോടെ പിത്രുഗൃഹതിലോട്ടു പോകുന്ന സതിയോടോപ്പ്പം അവള്‍ നടന്നു നീങ്ങുമ്പോഴാണ് താനേ അടഞ്ഞു പോയ അവളുടെ ഇമകളെ ഒരു ചുവന്ന കൊക്ക് മെല്ലെ കൊത്തി ഉണര്‍ത്തിയത്. ഹാ, കളത്തിന്റെ നടുവില്‍ തന്നെ ഉണ്ടായിരുന്ന ആ വലിയ സുന്ദരി തത്ത, പിന്നെ ഒട്ടും നേരം കളഞ്ഞില്ല തത്തമ്മ യോടൊപ്പം കാവായകാവുകളിലും,  പേരയാലിന്‍ കൊമ്പിലും, ചുറ്റി കറങ്ങി ഒടുവിലാണ് ആ നിറയെ പൂത്ത പവിഴ മല്ലി കൊമ്പില്‍ വന്നിരുന്നതും, പൊടുന്നനെ ഉണ്ടായ കുലുക്കത്തില്‍ അവരുടെ ചിരിക്കൊപ്പം കൊമ്പില്‍ നിന്നും ഒരു കുടന്ന പവിഴ മല്ലി പൂവുകള്‍ ചിതറി വീണതും .

കഴുത്തിന്റെ പിന്നില്‍ ഇക്കിളിപെടുത്തികൊണ്ട് കെട്ടിയ ഒരു ചെറിയ കൂര്‍ത്ത മുനയുള്ള താലിയും തലയിലെക്കും, വിയര്ത്തോട്ടിയ ദേഹത്തേ ക്കും പതിക്കുന്ന ഗില്റ്റ്‌ പേപ്പറുകളുടെ ചെറിയ തുണ്ടുകളും അവളെ ഞെട്ടി ഉണര്‍ത്തവേ ഈ പവിഴ മല്ലികളുടെ സുഗന്ധം എന്നാ വാക്കുകള്‍ നാദസ്വരത്തിന്‍റെ ഈ ണത്തില്‍ ലയിച്ചു ചേര്‍ന്നു