Tuesday, October 23, 2012

രാത്രിവണ്ടി

വെക്കേഷനും കഴിഞ്ഞ്നാട്ടില്‍ നിന്ന് രാത്രി തീവണ്ടിയില്‍ പോയ്കൊണ്ടിരിക്കുന്ന അവള്‍ക്കു എന്തെന്നറിയാത്ത ഒരു പേടിയും സങ്കടവുമാണ് തോന്നിയത്, ഞായറാഴ്ച, വയ്കു ന്നേരങ്ങളിലെ സങ്കടം  പോലെ,  പിറ്റേന്ന് സ്കൂള്‍ ഉണ്ടല്ലോ എന്ന ഓര്‍മയാണ് ചെറു തായിരിക്കുമ്പോള്‍ ഞായറാഴ്ച സങ്കടത്തിന്റെ കാരണം .പക്ഷെ വലുതായിട്ടും പഠനത്തിന്റെയും ശിക്ഷകളുടെയും കാലം കഴിഞ്ഞിട്ടും ഞായര്‍ സന്ധ്യകള്‍ വല്ലാതെ സങ്കട പ്പെ ടുത്തുന്നു ഒരു കാരണവുമില്ലാതെ ....

......ഒരു അല്ലലും അറിയാത്ത സുഖ സമൃദ്ധിയുടെ നടുവിലേക്ക് ഓടുന്ന  ഈ തീവണ്ടി അവളെ സന്തോഷപെടുത്തേണ്ടതാണ് .പക്ഷെ അര്‍ദ്ധരാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് പാതി മയക്കത്തിലിരിക്കുന്ന ആ കൊച്ചു സ്റ്റേഷനെ വിറപ്പിച്ചുകൊണ്ട് സടകുടഞ്ഞെഴുന്നേല്‍പ്പിക്കുന്ന ,കാലാനുസൃതമായ ഒരു മാറ്റത്തിനും  വിധേയന്‍ ആകാന്‍ കൂട്ടാക്കാത്ത ഈ തീവണ്ടിയോടു പണ്ടേ അവള്‍ക്കിഷ്ടക്കേട്‌തന്നെയായിരുന്നു 



തീവണ്ടിക്കുള്ളിലെ ആട്ടുകട്ടിലില്‍ കിടന്നാടുമ്പോള്‍ ,ഈ വണ്ടി ഇതേ വേഗതയില്‍ പുറകോട്ടു ഓടുന്നതിനെ പറ്റിഅവള്‍ ആലോചിച്ചു .കാലഘട്ടങ്ങളാകുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്താതെ അലറികുതിച്ച് വീണ്ടും അരക്ഷിതാവസ്ഥയുടെ നേര്‍ പതിപ്പായ അഞ്ചു വയസുകാരിയായി താന്‍ മാറുമോ എന്നവള്‍ ഭയപ്പെട്ടു വല്ലാതെ മെലിഞ്ഞ് ,ഇടതു ചുമലില്‍ നിന്ന് എപ്പോഴും ഊര്‍ന്നിറങ്ങുന്ന ഉടുപ്പിന്‍റെ കഴുത്തിനെ വലതുകൈ കൊണ്ട് ശരിയാക്കി എല്ലാ ഇടത്തും നടക്കുന്ന എന്നാല്‍ ആരുടേയും കണ്ണില്‍ പെടാത്ത അവളെഅവള്‍ കണ്ടു 



നിറഞ്ഞൊഴുകുന്ന തോടുകളില്‍ ഒഴുക്കിവിട്ട ഒരു ആലിലയുടെ പിന്നാലെ ഒരു വടിയും കൊണ്ട്  ഓടുന്നതും ,കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഒറ്റപെട്ടു പോയ പക്ഷിയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നതും  ,മാങ്ങാ ഞാറിന്റെ മണമുള്ള പുല്ലുകള്‍ തേടി പിടിച്ചു വാസനിച്ച് നോക്കുന്നതും ,തൊണ്ടിപ്പഴം പഴുത്തിട്ടുണ്ടോന്നു നോക്കിയും തനിച്ചു പാടങ്ങളും തൊടികളും അലയുന്ന, അമ്പലത്തിലെ സന്ധ്യക്കുള്ള വെടിയൊച്ച പാടത്ത് പ്രതിധ്വനിക്കുമ്പോള്‍ പക്ഷികള്‍ക്കൊപ്പം ഞെട്ടി പിടഞ്ഞു വീട്ടിലെക്കോടുന്നതും അവള്‍ക്കൊപ്പം നീളമുള്ള ക്ലാവ്പിടിച്ച വിളക്കില്‍ ധൃതി യില്‍ ഇട്ട തിരി കൊളുത്തി, മേല്കഴുകാണ്ട് വിളക്ക് കൊളുത്തുന്നതിനു ശകാരം വാങ്ങുന്നതും ,വീട്ടിലെ വര്‍ത്തമാന സഭക്ക് നടുവില്‍ കിടന്നുറങ്ങുന്നതും ആരോ വലിചെഴുന്നെല്പ്പിച്ച് ചോറിന്റെ മുന്നില്‍ ഇരുത്തുന്നതും, വീണ്ടുംഉറക്കംതൂങ്ങുന്നതും....



, അടുത്തുള്ള അമ്പലത്തില്‍ ആരുടെയൊക്കെയോ കൂടെ പത്ത് ദിവസവും ഉല്‍സവത്തിന് പോകുന്നതും, കൂത്ത് പറയുന്നാളുടെ തൊട്ടടുത്തുതന്നെ കണ്ണ് മിഴിച്ചിരിക്കുന്നതും, കഥയോടൊപ്പം ഉറക്കത്തില്‍ പോകുന്നതും മിഴാവിന്റെ കലാശ കൊട്ടില്‍ ഞെട്ടിഎഴുന്നേറ്റ്പകച്ചുനോക്കുമ്പോള്‍ കൂടെ വന്നവരെ കാണാതെ പട്ട്ളുംകൂട്ടത്ത്തിനിടയിലൂടെയുള്ള ഇടവഴികളിലൂടെ കോടാനുകോടി പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പേടിച്ചോടുന്നതും എവിടെയെങ്കിലും വീണ്ഒരിക്കലും ആറാത്ത മുറിവുള്ള മുട്ടില്‍ നിന്നും വീണ്ടും ചോര ഒലി പ്പിച്ചുകൊണ്ട് ഓടി തളര്‍ന്ന ആബാല്യത്തിലേക്ക് ഈ തീവണ്ടി തിരിച്ചു പായുമോ എന്നോര്‍ത്ത് അവള്‍ ഇറുക്കി കണ്ണടച്ചു കിടന്നു

3 comments:

  1. നിറഞ്ഞൊഴുകുന്ന തോടുകളില്‍ ഒഴുക്കിവിട്ട ഒരു ആലിലയുടെ പിന്നാലെ ഒരു വടിയും കൊണ്ട് ഓടുന്നതും ,കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ഒറ്റപെട്ടു പോയ പക്ഷിയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നതും ,മാങ്ങാ ഞാറിന്റെ മണമുള്ള പുല്ലുകള്‍ തേടി പിടിച്ചു വാസനിച്ച് നോക്കുന്നതും ,തൊണ്ടിപ്പഴം പഴുത്തിട്ടുണ്ടോന്നു നോക്കിയും തനിച്ചു പാടങ്ങളും തൊടികളും അലയുന്ന, അമ്പലത്തിലെ സന്ധ്യക്കുള്ള വെടിയൊച്ച പാടത്ത് പ്രതിധ്വനിക്കുമ്പോള്‍ പക്ഷികള്‍ക്കൊപ്പം ഞെട്ടി പിടഞ്ഞു വീട്ടിലെക്കോടുന്നതും അവള്‍ക്കൊപ്പം നീളമുള്ള ക്ലാവ്പിടിച്ച വിളക്കില്‍ ധൃതി യില്‍ ഇട്ട തിരി കൊളുത്തി, മേല്കഴുകാണ്ട് വിളക്ക് കൊളുത്തുന്നതിനു ശകാരം വാങ്ങുന്നതും ,വീട്ടിലെ വര്‍ത്തമാന സഭക്ക് നടുവില്‍ കിടന്നുറങ്ങുന്നതും ആരോ വലിചെഴുന്നെല്പ്പിച്ച് ചോറിന്റെ മുന്നില്‍ ഇരുത്തുന്നതും, വീണ്ടുംഉറക്കംതൂങ്ങുന്നതും....


    കൊള്ളാം നല്ല ഫീലുള്ള വാക്കുകൾ

    ReplyDelete
  2. പിന്നോട്ട് പായുന്ന വണ്ടി
    കഥ കൊള്ളാം

    ReplyDelete
  3. കാലം പുറകോട്ടു സഞ്ചരിച്ചാല്‍ കാലയവനികക്കുള്ളില്‍ മറഞ്ഞ നമ്മുടെ പ്രിയരെയും കാണാനാവുമോ? അവരോടു സല്ലപിക്കാനവുമോ? അവരുടെ ഉപദേശങ്ങള്‍ ശാസനകള്‍ സ്നേഹവും പരിചരണവും അനുഭവിക്കാനാവുമോ?
    എങ്കില്‍ എനിക്കീ തീവണ്ടി ഇഷ്ടമാണ്. യാത്രക്കാരിയെയും.

    ReplyDelete