അഗ്നി സാക്ഷി
നിന്റെ ആഗ്രഹത്തിനൊത്ത് നിനക്കൊപ്പം
നടക്കുമ്പോള്‍ പലവട്ടം ഓര്‍മകളുടെ
വേരുകള്‍ തട്ടി ,വേച്ച് പോയെങ്കിലും ,,,
നിണം പൊടിയുന്ന പാദങ്ങള്‍
അമര്ത്തിച്ചവി ട്ടിയും
കാഴ്ച്ചയെ മറച്ചോ ഴുകുന്ന
വിയര്‍പ്പു മണികള്‍ കൊണ്ടധരം നനച്ചും
ചേലാഞ്ചലം കൊണ്ടുശോകത്തെ
തുടച്ചു ശോണിമ പരത്തിയും
നിന് നിഴലായ് തീര്‍ന്നവള്‍
മോഹത്തിലേയ്ക്ക് പറക്കേണ്ട ചിറകുകള്
നിന്റെ സ്നേഹത്തിന്റെമയം പുരട്ടി
ഒതുക്കി വെച്ചവള്‍
എന്നിട്ടും , ബന്ധനത്തിന്റെ വള്ളിപടര്‍പ്പുകള്‍
കൊണ്ട് നീ തീര്‍ത്ത പര്‍ണ്ണ ശാലയും
താക്കീതിന്റെ ലക്ഷ്മണ രേഖകളും
അവള്ക്കിന്നു രക്ഷ നല്‍കിയോ ?
മോഹത്തിന്റെ സ്വര്‍ണ വര്‍ണം കാട്ടി
പ്രണയത്തിന്റെ ഭിക്ഷാ പാത്രം നീട്ടി
മാരീചന്മാര് വാഴുന്ന നാട്ടില്‍
അവള്‍ക്കെന്നും അഗ്നി പരീക്ഷകള്‍
നടക്കുമ്പോള്‍ പലവട്ടം ഓര്‍മകളുടെ
വേരുകള്‍ തട്ടി ,വേച്ച് പോയെങ്കിലും ,,,
നിണം പൊടിയുന്ന പാദങ്ങള്‍
അമര്ത്തിച്ചവി ട്ടിയും
കാഴ്ച്ചയെ മറച്ചോ ഴുകുന്ന
വിയര്‍പ്പു മണികള്‍ കൊണ്ടധരം നനച്ചും
ചേലാഞ്ചലം കൊണ്ടുശോകത്തെ
തുടച്ചു ശോണിമ പരത്തിയും
നിന് നിഴലായ് തീര്‍ന്നവള്‍
മോഹത്തിലേയ്ക്ക് പറക്കേണ്ട ചിറകുകള്
നിന്റെ സ്നേഹത്തിന്റെമയം പുരട്ടി
ഒതുക്കി വെച്ചവള്‍
എന്നിട്ടും , ബന്ധനത്തിന്റെ വള്ളിപടര്‍പ്പുകള്‍
കൊണ്ട് നീ തീര്‍ത്ത പര്‍ണ്ണ ശാലയും
താക്കീതിന്റെ ലക്ഷ്മണ രേഖകളും
അവള്ക്കിന്നു രക്ഷ നല്‍കിയോ ?
മോഹത്തിന്റെ സ്വര്‍ണ വര്‍ണം കാട്ടി
പ്രണയത്തിന്റെ ഭിക്ഷാ പാത്രം നീട്ടി
മാരീചന്മാര് വാഴുന്ന നാട്ടില്‍
അവള്‍ക്കെന്നും അഗ്നി പരീക്ഷകള്‍
പാവം സീത.
ReplyDeleteഒരു ലക്ഷ്മണരേഖ വരയ്ക്കണം
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ...