Sunday, October 28, 2012


പഴമയുടെ പുതുമ

വേട്ടാളന്‍ കൂട് കൂട്ടി  മുരള് അടഞ്ഞു പോയ കിണ്ടികള്‍,, ക്ലാവ്
 പിടിച്ചു കറുത്തുപോയ ഉരുളികള്‍ മുതലായ ഒരുപാട്
വില പിടിച്ച ഓട്ടുപാത്രങ്ങളും മറ്റും സൂക്ഷിക്കുന്ന ഭൂത
കാലത്തിന്റെ തട്ടിന്‍ പുറത്തേക്കുള്ള ഗോവണി കാലാന്തരത്തില്‍
 ദ്രവിച്ചു നശിച്ചു പോയിരുന്നു . മറവിയുടെ ചിലന്തി
 വലയങ്ങല്ക്കിടയിലൂടെ ഒരു ചെറിയ ടോര്‍ച്ചിന്റെ പ്രകാശത്തില്‍
ഒരു താത്കാലിക ഗോവണി ചാരി ഒരായിരം വവ്വാലുകളെ
 ഭയപെടുത്തി,  സ്വയം ഭയന്ന് ,നിറം മങ്ങിയതെല്ലാം അയാള്‍  താഴെ
ഇറക്കി,, മടിയില്‍ സൂക്ഷിച്ചിരുന്ന പൊടികൊണ്ടു  മിനുക്കി എടുത്തു ഷോ
കേസില്‍ വെച്ചു

പഴമയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തില്‍ മാളോര് അയാളെ
 പുകഴ്ത്ത്തിയപ്പോ  , കയില്‍ പറ്റി യിരുന്ന പൊടികൊണ്ട്
അറിയാതെ മുഖം തുടച്ചത് കൊണ്ടായിരിക്കും അയാളും ഒന്ന്
തിളങ്ങി

2 comments:

  1. ഏതാണാ തിളക്കം വരുത്തുന്ന പൊടി??

    ReplyDelete
    Replies
    1. ഗുരുത്ത ത്തിന്റെ ,മുജന്മസുക്രുതത്തിന്റെ അക്ഷരത്തിന്റെ പൊടി

      Delete